പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് സമർപ്പിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഗുരുതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
ഇയാളെ പിരിച്ചു വിടുന്നതടക്കമുള്ള കഠിന ശിക്ഷാ നടപടികൾ റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശകൾ മന്ത്രി കെ രാജൻ പരിശോധിച്ച് അംഗീകാരം നൽകി. കൂടാതെ വില്ലേജ് ഓഫീസർക്കെതിരെയും കഠിന ശിക്ഷ നടപ്പിലാക്കണമെന്ന ശുപാർശയും മന്ത്രി അംഗീകരിച്ചിട്ടുണ്ട്.
English Sammury: Palakkayam Bribery Case; Recommendation for action
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.