
‘പലസ്തീൻ തുറന്ന ചർച്ച’ എന്ന വിഷയത്തിൽ എഐവൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 14ന് സംവാദം സംഘടിപ്പിക്കുന്നു. 14ന് വെെകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് ടൗൺ സ്ക്വയറിൽ നടക്കുന്ന സംവാദം സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സിപി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, സാമൂഹ്യപ്രവർത്തകരും സിനിമാതാരങ്ങളുമായ അഡ്വ. സി ഷുക്കൂർ, സി പി ശുഭ തുടങ്ങിയവർ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്, സിപിഐ ജില്ലാ കൗൺസിലംഗം ഏ ദാമോദരൻ, ധനീഷ് ബിരിക്കുളം, പ്രകാശൻ പള്ളിക്കാപ്പിൽ, വിഷ്ണു ജി, രാഗേഷ് രാവണീശ്വരം, ഗിരീഷ് പാണംതോട്, ശ്രീനാഥ്, എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.