പുതിയ പാമ്പൻ പാലം യാഥാർഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. പരിക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. സതേൺ റെയിൽവേ സുരക്ഷ കമ്മിഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതോടെ പാലം തുറക്കുന്നതിന് മുൻപുള്ള എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയായി.
പാലത്തിന്റെ ലിഫ്റ്റ് ഗർഡർ സ്പാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്ത്യയുടെ എഞ്ചിനീയറിങ് അത്ഭുതമായിട്ടാണ് പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കണക്കാക്കപ്പെടുന്നത്. പതിനേഴ് മീറ്റര്‍ ഉയരമുള്ള വെര്‍ട്ടിക്കല്‍ സസ്‌പെന്‍ഷനുള്ള കടല്‍പ്പാലം കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തില്ല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു രൂപകല്‍പ്പന. ലിഫ്റ്റ് സ്പാന്‍ ഉയരുന്നതിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.
പുതുതായി സ്ഥാപിച്ച ബ്രോഡ്ഗേജ് ലൈനിലും അതിവേഗ ട്രയൽ റൺ നടത്തി. പാലത്തിൽ 80 കിലോമീറ്റര്‍ വേഗത കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. പഴയ പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 18.3 മീറ്റര്‍ നീളമുള്ള 200 സ്പാനുകളാണ് പാലത്തിലുള്ളത്. റെയിൽവേ എഞ്ചിനീയറിങ് വിഭാഗം 535 കോടി രൂപ ചെലവിലാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.