12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025

അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Janayugom Webdesk
September 26, 2023 5:45 pm

തെലുങ്ക് ചിത്രം ‘ആർഎക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗൾവാരം)യുടെ അനൗൺസ്മെന്റ് പോസ്റ്റർ റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നടി പായൽ രാജ്പുത്താണ് നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിൽ നവംബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റസ്റ്റിക് ആക്ഷൻ ത്രില്ലർ എന്നാണ് സംവിധായകൻ അജയ് ഭൂപതി ‘ചൊവ്വാഴ്ച’യെ വിശേഷിപ്പിച്ചത്. “സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും ഉന്മേഷദായകമാണ്. 

ആരാണ് നല്ലവൻ? ആരാണ് തിന്മ? എളുപ്പമുള്ള ഉത്തരങ്ങൾ കണ്ടെത്താനാകാത്ത വിധത്തിലാണ് ആഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. തിയറ്ററുകളിൽ കാണുന്ന പ്രേക്ഷകർക്ക് മറ്റൊരു തലത്തില്‍ ചിത്രം അനുഭവപ്പെടും. ‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, ടീസർ എന്നിവയുടെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രത്തിൽ പായൽ രാജ്പുത്തിനെ കൂടാതെ ശ്രീതേജ്, ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.

ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ), ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Eng­lish Sum­ma­ry: Pan Indi­an film ‘Tues­day’; The cast has announced the release date

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.