24 February 2026, Tuesday

Related news

February 22, 2026
February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025

തിരുവനന്തപുരം കോട്ടൂരില്‍ ആന പപ്പാനെ തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊന്നു

Janayugom Webdesk
തിരുവനന്തപുരം
February 5, 2026 12:48 pm

കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മനു(25) എന്ന ആനയാണ് വിഷ്ണു എന്ന പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.