1 January 2026, Thursday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

“പാപ്പച്ചൻ ഒളിവിലാണ് “; വീഡിയോ ഗാനം റിലീസായി

Janayugom Webdesk
July 30, 2023 6:10 pm

സൈജു കുറുപ്പ്, സ്രിന്ദ‑ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്,സാഗരിക,സൈജു കുറുപ്പ് എന്നിവർ ആലപിച്ച ” പാപ്പച്ച…പാപ്പച്ച… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു.
അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം, ശിവജി ഗുരുവായൂർ, കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം-
ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ‑പ്രശാന്ത് നാരായണൻ, കല‑വിനോദ് പട്ടണക്കാടൻ.
കോസ്റ്റ്യൂസ്-ഡിസൈൻ ‑സുജിത് മട്ടന്നൂർ. മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ‑ബോബി സത്യശീലൻ.
പ്രൊഡക്ഷൻ മാനേജർ ‑ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് — പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Sum­ma­ry; pappachan-olivilaanu-video-song-released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.