പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്നും കേരളത്തിന് അർഹമായ ജലം നേടിയെടുക്കുന്നതിന് സംസ്ഥാനസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിസാൻസഭ ചിറ്റൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശങ്ങളിലും വ്യാപകമായ ഉണക്കു ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മാർച്ച് അവസാനം വരെയെങ്കിലും വെള്ളം ലഭിച്ചാൽ ജനങ്ങളുടെ കുടിവെള്ളക്ഷാമവും കൃഷിയും രക്ഷിക്കാനാവും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ചിറ്റൂർപുഴ വഴി വെള്ളം തുറന്നു വിട്ടത് കേരളത്തിന്റെ വെള്ളത്തിന്റെ അളവിൽപ്പെടുത്തി തമിഴ്‌നാട് കള്ളക്കളി നടത്തുകയാണ്.
2024 ജൂലൈ ഒന്നുമുതൽ ആരംഭിച്ച ജലവര്‍ഷം അവസാനിക്കുന്നത് വരുന്ന ജൂൺ 30നാണ്. ഇതിന്റെ മറവിലാണ് തമിഴ്‌നാട് കള്ളക്കളി തുടരുന്നതെന്നും ചിറ്റൂർ പുഴ പദ്ധതി പ്രദേശങ്ങളിൽ പത്തിലധികം വരുന്ന ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്ന ഗൗരവമാറിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അർഹതപ്പെട്ട വെള്ളം നേടിയെടുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.
കാലഹരണപ്പെട്ട കരാർ ഇതോടൊപ്പം പുതുക്കി നിശ്ചയിക്കണമെന്നും, കേരളത്തിന് അർഹതപ്പെട്ട ജലവിഹിതം വർദ്ധിപ്പിക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ചു. കിസാൻ സഭ പാലക്കാട് ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ ഹരിപ്രകാശ്, കെ ചന്ദ്രൻ, തീത്തു മാസ്റ്റർ, രാമകൃഷ്ണൻ, മുത്തലിബ്, ലോറൻസ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.