21 September 2024, Saturday
KSFE Galaxy Chits Banner 2

പാറമേക്കാവ് ഉത്സവം; ആറാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്നത് തടഞ്ഞു

Janayugom Webdesk
തൃശൂര്‍
February 17, 2022 12:59 pm

പാറമേക്കാവ് ഉത്സവത്തില്‍ ഇന്നു രാത്രി നടക്കുന്ന ആറാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്നത് തടഞ്ഞു. 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയ കലക്ടറോട് അതു പിന്‍വലിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര സന്ദേശം നല്‍കി. 2013ലെ വനം വകുപ്പു സര്‍ക്കുലര്‍ പ്രകാരം പുതിയ ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നു കലക്ടര്‍ക്കു ചിലര്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ സുപ്രീം കോടതി ഉത്തരവില്‍ എഴുന്നള്ളിപ്പ് തുടങ്ങരുതെന്നു പറയുന്നില്ലെന്നും നിരുത്സാഹപ്പെടുത്തണമെന്നാണ് പറയുന്നതെന്നും ആന മോണിറ്ററിങ് കമ്മിറ്റി കലക്ടറെ അറിയിച്ചിരുന്നു. ഇതോടെയാണു തീരുമാനം സര്‍ക്കാരിന് വിടാന്‍ തീരുമാനിച്ചത്.

വനം വകുപ്പു സര്‍ക്കുലര്‍ അനുസരിച്ചു എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. ആവശ്യമായ നടപടി സ്വകരിക്കാന്‍ കലക്ടര്‍ക്ക് അടിയന്തര സന്ദേശം നല്‍കി. എല്ലാ അനുമതിയും നല്‍കിയ ശേഷം അതു പിന്‍വലിക്കുകയാണെങ്കില്‍ കലക്ടര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം വ്യക്തമാക്കി.

 

Eng­lish sum­ma­ry; Para­mekavu Fes­ti­val; Ele­phants are not allowed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.