22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

അസുഖകാരണം ദൈവ കോപം; മകളെ ദേവദാസിയാകാന്‍ നിര്‍ബന്ധിച്ചയച്ച മാതാപിതാക്കൾ അറസ്റ്റിൽ

Janayugom Webdesk
ബംഗളൂരു
December 31, 2022 11:08 am

മകളെ ദേവദാസി സമ്പ്രദായം തുടരാന്‍ നിര്‍ബന്ധിച്ച മാതാപിതാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ കൊപ്പള ജില്ലയിലാണ് സംഭവം. 21 വയസുള്ള യുവതിയെയാണ് ദേവദാസിയാകാന്‍ മാതാപിതാക്കള്‍ തള്ളിവിട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ യമനൂരപ്പ മുണ്ടലമണി, ഹൂലിഗെവ്വ മുണ്ടലമണി എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തിന് കൂട്ടുനിന്ന മൂക്കവ് ഹരിജന്‍, ഹനുമപ്പ ഹരിജന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. 

കര്‍ണാടകയിലെ ഹൂലിഗെമ്മ ക്ഷേത്രത്തില്‍ ദേവദാസിയാകാനാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. തുടര്‍ച്ചയായി അസുഖം ബാധിച്ചത് ദൈവ കോപം കാരണമാണെന്നുപറഞ്ഞാണ് യുവതിയെ ഇവര്‍ ക്ഷേത്രത്തിലെ ദേവദാസിയാക്കിയത്. ഈ സമ്പ്രദായം പ്രകാരം യുവതി ജീവിതകാലം മുഴുവന്‍ ക്ഷേത്രത്തില്‍ ദാസിയായി ജീവിക്കണം. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Par­ents arrest­ed for forc­ing daugh­ter to become Devadasi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.