
വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കായംകുളം പുതിയവിള സ്വദേശി പ്രദീപിന്‍റെ മകൻ അഭിനീത്(9) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി.
തുടർന്ന് വെള്ളക്കെട്ടിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഭിനീത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.