18 January 2026, Sunday

Related news

January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025

പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ്

ഭരണപക്ഷ മര്‍ക്കട മുഷ്ടിക്കെതിരെ പ്രതിപക്ഷം 
Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2025 10:53 pm

പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബിഹാറിലെ വോട്ടര്‍പട്ടിക തീവ്ര വേഗത്തില്‍ പുതുക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നോട്ടീസുകള്‍ക്ക് ഇരു സഭകളിലും അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

രാവിലെ സമ്മേളിച്ച ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിരോധം കടുപ്പിച്ചതോടെ ഉച്ചതിരിഞ്ഞു ചേര്‍ന്ന ലോക്‌സഭ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. രാജ്യസഭയിലും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ഇന്നത്തേക്ക് പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.