29 September 2024, Sunday
KSFE Galaxy Chits Banner 2

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി പുനഃസ്ഥാപിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2021 11:23 pm

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (എംപി ലാഡ്സ്) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
2021–22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും 2025–26 സാമ്പത്തികവര്‍ഷം വരെയും പദ്ധതി തുടരുന്നതിനാണ് തീരുമാനം. അഞ്ചുകോടി രൂപയാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2020–21, 2021–22 സാമ്പത്തിക വര്‍ഷങ്ങളില്‍ എംപി ലാഡ്‌സ് അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

2021–22 സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്ക് രണ്ടുകോടി രൂപ ഒരു ഗഡുവായി അനുവദിക്കും. 2022–23 സാമ്പത്തിക വര്‍ഷം മുതല്‍ 2025–26 സാമ്പത്തികവര്‍ഷംവരെ പ്രതിവര്‍ഷം അഞ്ചുകോടി രൂപ എന്ന നിരക്കില്‍ രണ്ടരകോടി വീതം രണ്ടു ഗഡുക്കളായി അനുവദിക്കും. 17,417 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry : par­lia­ment mem­bers local devel­op­ment funds

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.