ന്യൂഡല്‍ഹി
September 25, 2023 10:25 pm
പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപക‑വിദ്യാര്‍ത്ഥി അനുപാതത്തിന് വെല്ലുവിളിയാകുമെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച അവസാനിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സഭയില്‍ വച്ച ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
വിദേശ സര്‍വ്വകലാശാലകളില്‍ നിലവില്‍ പ്രാബല്യത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം കോഴ്‌സിനു ചേരാനും അതുപോലെ പഠനം വേണ്ടെന്നു വയ്ക്കാനും അവസരം നല്‍കുന്ന എംഇഎംഇ ( മള്‍ട്ടി എന്‍ട്രി മള്‍ട്ടി എക്‌സിറ്റ്) രീതിക്ക് പാകത്തിനല്ല നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയെന്നും പരാമര്‍ശിക്കുന്നു. എത്രപേര്‍ കൊഴിഞ്ഞു പോകുമെന്നോ വീണ്ടും എത്ര വിദ്യാര്‍ത്ഥികള്‍ പഠനത്തിനാി എത്തുമെന്നതോ സംബന്ധിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി-അദ്ധ്യാപക നിരക്കിനെ ഇത് ദോഷകരമായി ബാധിക്കുമെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തി.ബിജെപി എംപി വിവേക് താക്കൂറാണ് പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍.
English Summary: Parliamentary Committee Against National Education Policy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.