22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

പാർട്ടി കോൺഗ്രസ് പതാകജാഥയ്ക്ക് വീരോജ്ജ്വല വരവേൽപ്പ്

സ്വന്തം ലേഖകൻ
ആലപ്പുഴ
October 6, 2022 10:51 pm

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ധീരസ്മരണകൾ ഉറങ്ങുന്ന ആലപ്പുഴയിലെ നാട്ടിടങ്ങളും നഗരഭൂമികയും ഹൃദയത്തിലേറ്റി ചെമ്പതാകയുടെ പ്രയാണം. വിജയവാഡയിൽ നടക്കുന്ന സിപിഐ 24-ാം പാർട്ടി കോൺഗ്രസിൽ ഉയർത്തുന്നതിനുള്ള രക്തപതാക ഇന്നലെ ജില്ലയിൽ പര്യടനം നടത്തി. കായംകുളം കൃഷ്ണപുരം കെടിഡിസിക്ക് മുന്നിലായിരുന്നു ആദ്യസ്വീകരണം. കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, ജാഥാംഗങ്ങൾ എന്നിവരെ സ്വീകരിച്ചു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ ജാഥാംഗങ്ങൾ പുഷ്പാർച്ചന നടത്തി.

സ്വീകരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി വി സത്യനേശൻ അധ്യക്ഷനായി. കൃഷിമന്ത്രി പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ കെ ജയൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി ജെ ആ‍ഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, പ്രസിഡന്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുൽരാജ്, പി കബീർ തുടങ്ങിയവർ സംസാരിച്ചു. ജാഥയെ എറണാകുളം ജില്ലാ അതിർത്തിയായ അരൂരിൽവച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈറ്റിലയിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ബാബു പോൾ, ശാരദാ മോഹൻ, കമലാ സദാനന്ദൻ പി കെ രാജേഷ്, ഇ കെ ശിവൻ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കൗൺസിലർ സി എ ഷക്കീർ, എറണാകുളം മണ്ഡലം സെക്രട്ടറി പി എ ജിറാർ മറ്റ് വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ എട്ടിന് ആലുവയിൽ നിന്നും ജാഥ പ്രയാണം തുടരും. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ ജാഥയെ തൃശൂർ തേക്കിൻകാട് മൈതാനിവരെ അനുഗമിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.