
സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ് സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡീഗഢിലാണ് നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. 2005ല്‍ 19-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത് ചണ്ഡീഗഢിലായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി പോരാട്ടങ്ങള്‍ നടത്തിയ പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒട്ടേറെ പ്രതിസന്ധികളെയും നേരിട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ഭഗത്‌സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ ധീരരക്തസാക്ഷിത്വത്തിന്റെയും ജാലിയന്‍വാലാബാഗിന്റെയും അനശ്വര സ്മരണകള്‍ പഞ്ചാബിലെ മാത്രമല്ല രാജ്യത്തെയും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആവേശം പകരുന്ന അധ്യായങ്ങളാണ്.
അതിനുമപ്പുറം രേഖപ്പെടുത്താതെ പോയ എത്രയോ പോരാളികളുടെ ചോരയും വിയര്‍പ്പും കലര്‍ന്നതാണ് പഞ്ചാബിന്റെ ഇന്നലെകള്‍. ഈ പരിസരത്തുനിന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളവും വെള്ളവും നേടി വളര്‍ന്നത്. 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നതിനുള്ള സംഘാടക സമിതിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പഞ്ചാബ് സംസ്ഥാന സെക്രട്ടറിയുമായ ബന്ത് സിങ് ബ്രാര്‍ ജനയുഗത്തോട് സംസാരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.