19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു, പേടിച്ച് താഴേക്ക് ചാടിയ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

Janayugom Webdesk
മെക്‌സിക്കോ സിറ്റി
April 2, 2023 5:55 pm

ആകാശത്ത് പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബലൂണിന് തീപിടിക്കുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. മെക്‌സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 45 മൈൽ അകലെയുള്ള തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടം നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബലൂണ്‍ താഴേക്ക് പതിച്ചപ്പോള്‍ കുട്ടിയുടെ വലത് തുടയെല്ലിനും പരിക്കേറ്റുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂണില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ബലൂണിന് തീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കന്‍. ടൂറിസ്റ്റുകള്‍ക്കായി ആകാശ ബലൂണ്‍ സര്‍വ്വീസ് നടത്തുന്നതില്‍ പ്രധാന കേന്ദ്രമാണ് തിയോതിഹുവാക്കന്‍.

Eng­lish Sum­ma­ry: Pas­sen­gers jump off as hot air bal­loon catch­es fire mid-air in Mex­i­co, 2 dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.