22 December 2024, Sunday
KSFE Galaxy Chits Banner 2

പത്രക്കാരന്‍

നന്ദകുമാര്‍ ചൂരക്കാട്
March 4, 2023 4:35 pm

പത്രക്കാരനിവന്‍ പത്രക്കാരന്‍ നിത്യേന വീട്ടുമുറ്റത്തെത്തിക്കുന്നു പത്രങ്ങളനവധി
അതിരാവിലെ തുടങ്ങുന്നു അനവരതമീയാത്ര
അശ്രാന്തപരിശ്രമത്താല്‍ വൃത്താന്തപ്രചാരണം
സരസ്വതി യാമത്തില്‍ തുടരുന്ന ദിനചര്യ
പ്രഭാതവൃത്തത്തില്‍ കറങ്ങി നിലച്ചിടുന്നു
മുദ്രാലയത്തില്‍ നിരത്തിയ ലിഖിതങ്ങള്‍
അക്ഷരജ്യോതിയായ് ജ്വലിക്കുന്നു പത്രത്തില്‍
രാഷ്ട്രമീമാംസകള്‍ നാട്ടുവര്‍ത്തമാനങ്ങള്‍,കഥനങ്ങള്‍ വ്യസനങ്ങള്‍,ആഖ്യാനങ്ങളനവധി
പലപലവിഭവങ്ങള്‍ നിറച്ച പാചകമിതു
പത്രക്കാരന്‍ വിളമ്പുന്നു പത്രവൃത്താന്തമായ്
നിത്യേന സേവിക്കയല്ലോ മര്‍ത്ത്യനിതൊക്കെയും ഈ അക്ഷര നിവേദ്യങ്ങള്‍,അറിവിന്നനുസാരങ്ങള്‍
അജ്ഞതയകറ്റു,ന്ന വൃത്താന്തവ്യാപാരം
അതല്ലോ ഗുണമെഴും ജീവിത വ്യവഹാരം
ആകയാല്‍ പൂജിക്കുക പത്രക്കാരനെ നിത്യം
അവനുടെ നിസ്തുലമാം കര്‍മ്മയാനത്തെയും.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.