26 December 2024, Thursday
KSFE Galaxy Chits Banner 2

പവൻഹാൻസും തട്ടിപ്പുകാരിലേക്ക്‌ ; ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2022 12:52 pm

രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ സേവനദാതാവായ പവൻഹാൻസ്‌ തട്ടിപ്പു കമ്പനികൾ കൈയടക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട്‌ ദ വയർ പുറത്തുകൊണ്ടുവന്നു. ഏപ്രിലിലാണ്‌ ഒഎൻജിസിയുടെ ഉടമസ്ഥതയിലുള്ള പവൻഹാൻസിന്റെ 51 ശതമാനം ഓഹരികൾ 211 കോടിക്ക്‌ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്‌.

സ്‌റ്റാർ 9 എന്ന മൂന്നുകമ്പനിയുടെ കൺസോർഷ്യമാണ്‌ ഓഹരി വാങ്ങിയത്‌.ശേഷിക്കുന്ന ഓഹരിയും കൺസോർഷ്യം ഏറ്റെടുക്കും. ലേലവ്യവസ്ഥ ലംഘിച്ചാണ്‌ സാമ്പത്തിക ഭഭ്രതയില്ലാത്ത ഇവർക്ക്‌ കരാർ നൽകിയത്‌. മഹാരാജ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, അൽമാസ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി ഫണ്ട് എന്നീ കമ്പനികൾ ചേരുന്നതാണ്‌ കൺസോർഷ്യം. ഇതിൽ മഹാരാജ മേധാവികളായ സുമിത് സാഹ്‌നി, സുചിൻ സാഹ്‌നി എന്നിവർ ബിജെപി ബന്ധമുള്ളവരാണ്‌.

കേവലം മൂന്ന്‌ ചെറു ഹെലികോപ്‌റ്റർ മാത്രം കൈയിലുള്ള കമ്പനിയെ നോൺ‑ഷെഡ്യൂൾഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ ഗണത്തിലാണ്‌ ഡിജിസിഎ പെടുത്തിയതും. 2013–14 നും 2020–21 നും ഇടയിൽ 4.92 ലക്ഷം മാത്രമാണ്‌ കമ്പനി ലാഭം. സ്വന്തമായി ഒരു വിമാനംപോലുമില്ലാത്ത കമ്പനിയാണ്‌ ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്.സ്‌പൈസ്‌ ജെറ്റ്‌ വിമാനം വാടകയ്‌ക്ക്‌ എടുത്ത്‌ ഷില്ലോങ്ങ്‌ ഡൽഹി സർവീസ്‌ നടത്തിയിരുന്നെങ്കിലും ഇത്‌ മുടങ്ങിയതോടെ മേഘാലയ സർക്കാർ ഇവർക്കെതിരെ നടപടി സ്വീകരിച്ചു.

പവൻഹാൻസിന്റെ 49 ശതമാനം ഓഹരിയും കൈയാളുന്ന അൽമാസ് ഗ്ലോബൽ കള്ളപ്പണ നിക്ഷേപ സൗകര്യമുള്ള കേമാൻ ദ്വീപിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയാണ്‌. അൽമാസിനെ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ വിലക്കിയതാണ്‌. കമ്പനികൾക്കെതിരെ നിരവധി കേസുകളുമുണ്ട്‌.മൂന്നു കമ്പനിയും സെബിയിൽപോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഇതിനുമുമ്പ്‌ ഇത്തരത്തിലൊരു മേഖലയിൽ പരിചയമില്ലാത്ത കമ്പനികൾ എങ്ങനെ പവൻഹാൻസിനെ മുന്നോട്ടുകൊണ്ടുപോകുമെന്നും സംശയമുയരുന്നുണ്ട്‌.

Eng­lish Summary:Pawan Hans to swindlers; Cen­tral Gov­ern­ment approves sale of shares

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.