
2024 ജൂലൈ ഒന്ന് പ്രാബല്യത്തിൽ കേരളത്തിലെ ജീവനക്കാർക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം അടിയന്തരമായി ലഭ്യമാക്കണമെന്ന് ജോയിന്റ് കൗൺസിൽ കാറഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, വെള്ളരിക്കുണ്ട് മേഖല കൺവെൻഷനുകള്‍ ആവശ്യപ്പെട്ടു. 56ാം വാർഷിക സമ്മേളനത്തിന്റെ പ്രമേയങ്ങും തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും ജൂലൈ ഒന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് — ജില്ലാ മാർച്ചുകളുടെ പ്രസക്തി വിശദീകരിക്കുന്നതിനുമായാണ് മേഖല കൺവെൻഷനുകള്‍ നടത്തിയത്.
കാറഡുക്ക മേഖല കണ്‍വെന്‍ഷൻ കർമ്മന്തോടി കാവേരി ഓഡിറ്റോറിയത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം സിജു പി തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരവിന്ദ് ബി പൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം പ്രസാദ് കരുവളം അഭിവാദ്യം ചെയ്തു. മേഖലാ സെക്രട്ടറി കെ സി സുനിൽ കുമാർ സ്വാഗതവും മേഖലാ ട്രഷറർ സി വി സന്തോഷ് നന്ദിയും പറഞ്ഞു. വിദ്യാനഗര്‍ മേഖല കണ്‍വെന്‍ഷന്‍ വിദ്യാനഗർ സ്മാൾ ഇൻഡസ്ട്രിയൽ ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേഷ് കുറ്റിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജില്ലാ സെക്രട്ടറി ദിവാകരൻ ബാനം,ജില്ലാ ജോ. സെക്രട്ടറി റിജേഷ് ടി, സംസ്ഥാന കൗൺസിൽ അംഗം പ്രീത കെ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ മനോജ്‌കുമാർ, വിശ്വമ്പരൻ എം, നിഷ പി വി,തുടങ്ങിയവർ സംബന്ധിച്ചു. മേഖല സെക്രട്ടറി രമേഷ് കെ ടി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വേണുഗോപാലൻ ടി വി നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട്: ജോയിന്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖല കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ബിജുരാജ് ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് റീന ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി എസ് എന്‍ പ്രമോദ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കുമാർ, ജില്ലാ കമ്മിറ്റി അംഗം രജീഷ് മേഖല വൈസ് പ്രസിഡന്റ് ശശിന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ജെയ്ബിൽ ചാക്കോ സ്വാഗതവും മേഖല ജോയിൻ സെക്രട്ടറി അനൂപ് കുമാർ നന്ദിയും പറഞ്ഞു. കാസര്‍കോട്: കാസർകോട് ടൗൺ ബാങ്ക് ഹാളിൽ നടന്ന കാസര്‍കോട് മേഖല കൺവെൻഷൻ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുജിത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം വിനോജ് സംസാരിച്ചു.മേഖല സെക്രട്ടറി രാജൻ കെ വി സ്വാഗതവും,മേഖല ട്രഷറർ പ്രവിരാജ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.