3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 17, 2024
September 25, 2024
November 27, 2023
November 23, 2023
September 16, 2023
July 24, 2023
March 28, 2023
August 2, 2022
June 13, 2022
June 4, 2022

പരസ്യ പ്രചാരണ വസ്തുക്കളിൽ പിസിബിയുടെ ക്യുആർ കോഡ് സ്ഥാപിക്കണം

Janayugom Webdesk
ആലപ്പുഴ
November 23, 2023 2:50 pm

പരസ്യ പ്രചാരണ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾ എന്നിവയിൽ നിർബന്ധമായും പിസിബിയുടെ ക്യുആർ കോഡ് സ്ഥാപിക്കണമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. പരസ്യ വസ്തുക്കളിൽ പിവിസി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യൂആർ കോഡ് എന്നിവ നിർബന്ധമായും പ്രിന്റ് ചെയ്യണം. ഈ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പിസിബി സർട്ടിഫിക്കറ്റ് ലഭിക്കും. ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമ വിരുദ്ധമാണെന്നും സ്ഥാപിച്ച/പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. 

ബോർഡുകളും ബാനറുകളും മറ്റും പ്രിന്റ് ചെയ്യാനുള്ള വസ്തുക്കൾ വിൽക്കുന്ന കടകൾ ഇവയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം ക്യൂആർ കോഡ് രൂപത്തിൽ പ്രിന്റ് ചെയ്തിരിക്കണം. അല്ലാത്തവ സ്റ്റോക്ക് ചെയ്യാനോ പ്രിന്റ് ചെയ്യാനോ പാടില്ല. ഇത് ഉറപ്പാക്കാനായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പോളി എത്തിലിൻ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കേണ്ടത്. ‘മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ, 100 ശതമാനം കോട്ടൻ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂ; ഉപയോഗ ശേഷമുള്ള പോളി എത്തിലീൻ റീസൈക്ലിങിനായി ഈ സ്ഥാപനത്തിൽ തിരിച്ചേൽപിക്കേണ്ടതാണ്’ എന്ന ബോർഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. 

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുകൾ പിടിച്ചെടുക്കുകയും ആദ്യഘട്ടം 10,000 രൂപ പിഴയും രണ്ടാമത് 25,000 രൂപ പിഴയും, വീണ്ടും ആവർത്തിക്കുന്ന പക്ഷം 50,000 രൂപ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കും. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾക്ക് എതിരെ കോടതി ഉത്തരവ് പ്രകാരം 5000 രൂപ പിഴയും ഈടാക്കും.

Eng­lish Sum­ma­ry: PCB’s QR code should be placed on pro­mo­tion­al materials

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.