
ലഡാക്ക് സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്താനിരുന്ന പ്രാഥമിക ചര്‍ച്ച മാറ്റി വെച്ചു. നിലവിലെ സാഹചര്യം മാറാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപെക്സ് ബോഡി അറിയച്ചതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുക്കിനെ വിട്ടു കിട്ടണമെന്നും അപെക്‌സ് ബോഡി ആവശ്യപ്പെട്ടു.
ചര്‍ച്ചക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം സോനം വാങ് ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ്.അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സോനം വാങ് ചുക്കിന്റെ സ്ഥാപനത്തിന് കേന്ദ്രം ഇന്നലെ നോട്ടീസ് അയച്ചിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള വാങ് ചുക്കിന്റെ ബന്ധം ദേശീയ അന്വേഷണ ഏജന്‍സികളും പരിശോധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.