
പീച്ചി കസ്റ്റഡി മർദനത്തിൽ കുറ്റക്കാരനായ കൊച്ചി കടവന്ത്ര സ്റ്റേഷനിലെ എസ്എച്ച്ഒ പി എം രതീഷിനെ സസ്‍പെൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറാണ് ഉത്തരവ് പുറത്തിറക്കിയത്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. രതീഷ് കുറ്റക്കാരനാണെന്ന തൃശൂർ അഡിഷണല്‍ എസ്‍പിയുടെ റിപ്പോർട്ട് ഒന്നരവർഷം നടപടിയെടുക്കാതെ വയ്ക്കുകയും ചെയ്തു. മർദനത്തിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്.
2023 മേയ് 24ന് പീച്ചി പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലുടമയായ കെ പി ഔസേപ്പിനെയും മകനെയും ജീവനക്കാരെയുമാണ് എസ്ഐ ആയിരുന്ന രതീഷ് മർദിച്ചത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കമാണ് കേസിനാസ്പദമായ സംഭവം. പരാതി നൽകാൻ ഹോട്ടൽ മാനേജരും പിന്നാലെ ഔസേപ്പും മകനും സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു എസ്ഐയുടെ മർദനം. ഫ്ലാസ്ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. വൻ തുക ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീർക്കാന്‍ പി എം രതീഷ് ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു. 2023 ഡിസംബറിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.