31 December 2025, Wednesday

Related news

December 31, 2025
December 27, 2025
December 25, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025
December 1, 2025

തൃശുരില്‍ കെട്ടിടത്തിന്റെ ചില്ലുപാളി തകർന്നു വീണ് കാൽനടയാത്രക്കാരന് പരിക്ക്

Janayugom Webdesk
തൃശൂർ
August 15, 2024 5:27 pm

തൃശൂർ സ്വരാജ് റൗണ്ടില്‍ കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി ​ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീണത്. അവിടെ കെട്ടിടം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കാലപ്പഴക്കം വന്ന ചില്ലാണ് മുകളില്‍ നിന്ന് തകർന്നു വീണത്. ​ഗോപാലകൃഷ്ണനെ പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസെത്തി ഫുട്പാത്ത് അടച്ചിടുകയും ചെയ്തു. കടയിലെ മറ്റ് ചില്ലുപാളികൾ കൂടി മാറ്റാൻ നിർദേശം നൽകിയതായും പൊലീസ് പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.