26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 5, 2025
March 1, 2025
February 20, 2025
February 4, 2025
January 28, 2025
December 22, 2024
November 23, 2024
November 8, 2024
October 27, 2024

പെലെ ഗുരുതരാവസ്ഥയില്‍ : കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
സാവോപോളോ
December 3, 2022 9:47 pm

ഫുട്ബോള്‍ ഇതിഹാസ താരം പെലെ ഗുരുതരാവസ്ഥയില്‍. അര്‍ബുദ ചികിത്സ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ട്. 82 വയസാണ് അദ്ദേഹത്തിന്. പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല.

ബ്രസീല്‍ ഫുട്ബോള്‍ താരമായ പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍കുടലിലെ ക്യാന്‍സറിനാണ് അദ്ദേഹം ചികിത്സ തേടുന്നത്.

Eng­lish Sum­ma­ry: Pele Moved To Pal­lia­tive Care, Not Respond­ing To Chemotherapy
You may also like this video

YouTube video player

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.