20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

ജനങ്ങള്‍ മണ്ടന്മാരല്ല;മോഡി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് കെജ്രിവാള്‍

Janayugom Webdesk
May 11, 2024 2:04 pm

ജയിലില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും,ബിജെപിക്കും എതിരെ ആഞ്ഞടിച്ചുകള്ളന്മാരെ പാർട്ടിയിൽ എടുക്കും. പിന്നീട് അവരെ കുറ്റവിമുക്തർ ആക്കും. എന്നിട്ടും പറയുന്നത് അഴിമതിക്കെതിരെ ആണ് പോരാട്ടമെന്ന്.

ജനങ്ങൾ മണ്ടന്മാരെന്നു കരുത്തരുതെന്നും പ്രധാനമന്ത്രിയോട് കെജ്രിവാള്‍. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വൈകാതെ ജയിലിൽ അടക്കും. ഹേമന്ത് സോറനെ ജയിലിൽ അടച്ചു. സ്റ്റാലിൻ സർക്കാരിന്റെ മന്ത്രിമാരെ ജയിലിൽ അടക്കുന്നു. മമത സർക്കാരിന്റെ മന്ത്രിമാരെ ജയിലിൽ അടക്കുന്നു. ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നു.മോഡി ഇനി പ്രധാനമന്ത്രിയാകില്ല. മോഡിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്.

മോഡി വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളുടെ എല്ലാം രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ ഇവരുടെ ഒക്കെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. മോഡി ജയിച്ചാൽ രണ്ട് മാസത്തിനകം യുപിയിലെ ആദിത്യനാഥ് സർക്കാരിനെ മാറ്റും. അടുത്ത നമ്പർ ആദിത്യനാതിന്റേത് ആണ്. ഇതാണ് മോഡിയുടെ രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.

Eng­lish Summary:
Peo­ple are not stu­pid; Kejri­w­al says Modi will no longer be PM

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.