18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025

ഗുജറാത്തിലെ ജനങ്ങൾ ഒന്നിച്ചാല്‍ പാകിസ്ഥാനെ ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയും; വിവാദ പ്രാസംഗികൻ

Janayugom Webdesk
ഗാന്ധിനഗര്‍
May 29, 2023 4:44 pm

ഗുജറാത്തിലെ ജനങ്ങൾ ഐക്യപ്പെട്ടാൽ ഇന്ത്യയെ മാത്രമല്ല പാകിസ്ഥാനെയും ഹിന്ദു രാഷ്ട്രമാക്കാൻ കഴിയുമെന്ന അവകാശവാദവുമായി ബാഗേശ്വർ ധാം തലവനും വിവാദ പ്രഭാഷകനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തിൽ നടന്ന ഒരു സമ്മേളനത്തിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.

മധ്യപ്രദേശ് സർക്കാരിൽ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി. ധീരേന്ദ്ര ശാസ്ത്രിയുടെ സമീപകാല പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടായത് കണക്കിലെടുത്ത് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതേസമയം ഇതാദ്യമായല്ല അദ്ദേഹം ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുന്നത്. ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടികൾ അവരുടെ സംസ്ഥാനത്തും സമാനമായ സുരക്ഷ നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ മറ്റ് സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Summary;People of Gujarat unit­ed can make Pak­istan a Hin­du nation; Con­tro­ver­sial orator

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.