5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 23, 2023
September 17, 2023
September 9, 2023
September 8, 2023
September 8, 2023
September 8, 2023
September 6, 2023
September 5, 2023
September 5, 2023
September 4, 2023

പുതുപ്പളളിയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ടു ചെയ്യുന്നു ജെയ്ക് സി തോമസ്

Janayugom Webdesk
തിരുവനന്തപുരം
September 5, 2023 11:11 am

ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് . കണിയാകുന്ന് എല്‍പിസ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത് പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷമായിരുന്നു വോട്ടുചെയ്യാനെത്തിയത്. 

8.50 ഓടെയാണ് ജെയ്ക് വോട്ടുരേഖപ്പെടുത്തിയത്. വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നു ജെയ്ക് സി. തോമസ് അഭിപ്രായപ്പെട്ടു.മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് വോട്ടുചെയ്ത ശേഷം സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു.

വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനം. വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളേയും സംബന്ധിച്ചാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുദിനവും അനുനിമിഷവും കുതിച്ചുരയരുന്ന ജനപിന്തുണയുടെ ഗ്രാഫാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നിയോജക മണ്ഡലത്തിലുള്ളത്.

ഭൂരിപക്ഷത്തെ സംബന്ധിച്ച് ആലങ്കാരികമായ പ്രഖ്യാപനം നടത്തുന്നില്ല. കഴിഞ്ഞ തവണതന്നെ മാറാനുറച്ച പുതുപ്പള്ളിയുടെ പ്രതികരണം എന്താണെന്ന് കണ്ടതാണ്. ആ സമയത്തെ മുന്നേറ്റത്തിന്റെ അഭംഗുരമായ തുടര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പുതിയ പുതുപ്പള്ളി സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണ് ഇന്നത്തേതെന്നും ജെയ്ക് അവകാശപ്പെട്ടു.

Eng­lish Summary:
Peo­ple of Puthu­pal­li vote for change Jake C Thomas

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.