9 February 2026, Monday

Related news

February 8, 2026
February 7, 2026
February 3, 2026
January 30, 2026
January 23, 2026
January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026

പ്രവചന മാമാങ്കങ്ങള്‍ ശുദ്ധ പൊളിയാണെന്ന് ജനങ്ങള്‍ തെളിയിക്കും: ബിനോയ് വിശ്വം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
April 24, 2024 11:07 pm

പ്രവചന മാമാങ്കങ്ങള്‍ ശുദ്ധ പൊളിയാണെന്ന് ജനങ്ങള്‍ തെളിയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. യുഡിഎഫ്-ബിജെപി പെയ്ഡ് സെര്‍വന്റ്സ് ആയി മാറിയ മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ പൊളിയുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ എല്ലാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ലക്ഷക്കണക്കിന് വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ രണ്ടായിരമോ നാലായിരമോ ആളുകളെ കണ്ടാണ് ഈ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. പ്രവചനങ്ങളിലെല്ലാം പത്ത് ശതമാനം ഇറര്‍ ഫാക്ടര്‍ ഉണ്ടെന്നും അവര്‍ തന്നെ പറയുന്നു. ഈ സര്‍വേകളിലെ പൊള്ളത്തരം മൂക്ക് കീഴ്പ്പോട്ട് ഉള്ളവര്‍ക്കെല്ലാം മനസിലാകും. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രവചനങ്ങളില്‍ വിജയിച്ചതിനെക്കാള്‍ 50 മടങ്ങ് അധികം പരാജയപ്പെട്ടവയാണ്. വോട്ടര്‍മാര്‍ ഇത്തരം തമാശക്കളികളില്‍ മനസ് കൊടുക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജനങ്ങളുടെ മനസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ‍ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. എല്‍ഡിഎഫ് സ്വന്തം ശൈലിയില്‍ ഒരു സര്‍വേ നടത്തിയിട്ടുണ്ട്. അത് നാലായിരമോ അയ്യായിരമോ ആളുകളുടെ മാത്രം അഭിപ്രായം തേടിയല്ല. എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ മൂന്ന് വട്ടം നേരിട്ടെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പ്രതികരണമാണതെന്നും ബിനോയ് വിശ്വം പറഞ്ഞു.

പണക്കൊഴുപ്പില്‍ യുഡിഎഫിനെ ബിജെപി വിലയ്ക്കെടുത്തു

തിരുവനന്തപുരം: പണക്കൊഴുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫിനെ വിലയ്ക്കെടുത്തുവെന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. താന്‍ മത്സരിക്കുന്നത് ലോക‌്സഭയിലേക്കാണോ രാജ്യസഭയിലേക്കാണോ എന്നുപോലും അറിയാത്ത ആളാണ് ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ശതകോടീശ്വരനായ അദ്ദേഹം പണത്തിന്റെ ബലത്തില്‍ മുന്നിലേക്ക് വരാന്‍ ശ്രമിക്കുകയാണ്. ബിജെപി വിലയ്ക്കെടുത്തതുകൊണ്ടായിരിക്കാം, യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തൊക്കെ നീക്കങ്ങള്‍ നടത്തിയാലും തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ തന്നെ വിജയിക്കുമെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Peo­ple will prove prophet­ic mag­ic to be pure non­sense: Binoy Vishwam

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.