9 January 2026, Friday

Related news

January 7, 2026
January 3, 2026
January 3, 2026
January 3, 2026
January 1, 2026
December 31, 2025
December 29, 2025
December 19, 2025
December 16, 2025
December 7, 2025

ജനകീയം മുഖ്യമന്ത്രി എന്നോടൊപ്പം; ലഭിച്ചത് 4369 കോളുകൾ

Janayugom Webdesk
തിരുവനന്തപുരം
September 30, 2025 8:54 pm

സംസ്ഥാന സർക്കാർ ആരംഭിച്ച ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്ററിന്റെ പ്രവർത്തനം ജനകീയം. പ്രവർത്തനം ആരംഭിച്ച ശേഷം ഇന്നലെ വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കോളുകൾ. ഇന്നലെ പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ മാത്രം 3007 കോളുകളാണ് വന്നത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കോളുകളാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ കോളുകൾ, ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരവധി പേർ ബന്ധപ്പെട്ടത്. കൂടാതെ, ‘മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ?’ വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ?എന്ന സംശയങ്ങളും ഉണ്ടായി.

പരാതികൾക്ക് അതിവേഗം പരിഹാരം കാണാനുള്ള സർക്കാർ സംവിധാനമാണ് ’ സിഎം വിത്ത് മീ ’ എന്നും, അടിയന്തര വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെടുന്നുണ്ടെന്നും കോൾ സെന്റർ ജീവനക്കാർ ജനങ്ങളെ അറിയിച്ചു.
ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തി. ജനകീയ വിഷയങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം, അതിന്റെ ആദ്യ ദിനം തന്നെ വലിയ വിജയമാണ് നേടിയത്. എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.