22 December 2024, Sunday
KSFE Galaxy Chits Banner 2

കലോത്സവങ്ങള്‍ക്ക് അരങ്ങുണരുന്നു; ചെലവ് താങ്ങാനാവാതെ രക്ഷിതാക്കൾ

സ്വന്തം ലേഖിക
ആലപ്പുഴ
October 17, 2024 12:29 pm

സ്കൂൾ കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ നൃത്തയിനങ്ങൾക്കുള്ള ചെലവ് താങ്ങാനാവാതെ രക്ഷിതാക്കൾ. അദ്ധ്യാപകരുടെ ഫീസ് മുതൽ മേക്കപ്പ് സാധനങ്ങളുടെ വരെയുള്ള ചെലവ് ഇരട്ടിയിലധികമായി. ഒന്നിലധികം നൃത്തഇനങ്ങളിൽ പങ്കെടുക്കേണ്ടവർ ഇത്തവണബുദ്ധിമുട്ടിലാകും.
മൊത്തത്തിൽ വിപണിയിലുണ്ടായ വിലക്കയറ്റം നൃത്തമേഖലയിലുമുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ മിനിമം 2 ലക്ഷത്തിന് മുകളിലാവും. ഒന്നിലേറെ മത്സരങ്ങളുണ്ടെങ്കിൽ പറയുകയും വേണ്ട. ഒരു വശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ പെടാപ്പാടുപെടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്.
ഒരാൾക്ക് മൂന്ന് സിംഗിൾ ഇനങ്ങളിൽ മത്സരിക്കാം. അപ്പോഴേയ്ക്കും ചെലവ് മിനിമം 6 ലക്ഷമാകും. മേക്കപ്പിന് മൂവായിരമാണ് മിനിമം ചാർജ്. ആർട്ടിസ്റ്റുകളുടെ പ്രശസ്തി കൂടുംതോറും ഫീസും ഉയരും. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 30, 000 രൂപയാണ് അദ്ധ്യാപകരുടെ ഫീസ്. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. 

വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. അതുകൊണ്ട് പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും lതെരഞ്ഞെടുക്കുക.
പട്ടുവസ്ത്രത്തിന് മിനിമം 8000 വരെയാകും.തയ്യൽക്കൂലി 3000 രൂപയാണ് ജില്ലയിൽ ഏറ്റവും കുറവ്. ആഭരണങ്ങൾക്ക് വാടക 1500 വരെയാകുന്നുണ്ട്. ആഭരണങ്ങൾക്ക് 10, 00 മുതൽലാണ് ചിലവാകുന്നത്. ടെമ്പിൾവർക്കും കല്ലുകൊണ്ടുള്ള ആഭരണങ്ങൾക്കും ഡിമാൻഡാണ്. കലയോടുള്ള ഇഷ്ടംകൊണ്ട് രക്ഷിതാക്കൾ എങ്ങനെയെങ്കിലും പണം കണ്ടെത്തുകയാണ്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.