സംഗീതം, നാടകം, നൃത്തം തുടങ്ങിയ മേഖലകളിലെ ഈടുവയ്പുകള്‍ വരുംതലമുറയ്ക്ക് കാണുവാനും പഠിക്കുവാനും ഉതകുന്ന ഒരു പെര്‍ഫോമിങ്ങ് ആര്‍ട്‌സ് മ്യൂസിയം കേരള സംഗീത നാടക അക്കാദമിയില്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അതിനു വേണ്ടി 50 ലക്ഷം രൂപ അനുവദിക്കുമെന്നും സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. വിവിധ മേലകളില്‍ മികവു തെളിയിച്ചവര്‍ക്ക് കേരള സംഗീത നാടക അക്കാദമി ഒരുക്കിയ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്മാര്‍ പ്രതികരണശേഷിയുള്ളവരായിരിക്കണം. ഭരിക്കുന്ന കക്ഷിയെ നോക്കാതെ കാര്യങ്ങള്‍ ധീരമായി പ്രകടിപ്പിക്കുകയാണ് കലാകാരന്മാര്‍ ചെയ്യേണ്ടത് എന്നു മന്ത്രി പറഞ്ഞു. അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത എല്ലാ കലാകാരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പുതിയൊരു പദ്ധതി സാംസ്‌കാരികവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവശകലാകാരന്മാരുടെ സംരക്ഷണത്തിന് ഒരു കേന്ദ്രം മാവേലിക്കരയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ മേലകളില്‍ മികവു തെളിയിച്ച 3 പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജാ പുരസ്‌കാരവുമാണ് സമര്‍പ്പിച്ചത്. കലാകാരന്മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്‌ചെയര്‍മാന്‍ പുഷ്പവതി പി ആര്‍, നിര്‍വ്വാഹക സമിതി അംഗം ടി ആര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരജേതാക്കള്‍ അവതരിപ്പിച്ച പ്രത്യേക സംഗീതപരിപാടിയില്‍ സംഗീതജ്ഞന്‍ ശരത്ത്, ഗായകരായ എന്‍ ശ്രീകാന്ത്, പന്തളം ബാലന്‍, നിസ അസീസി എന്നിവര്‍ ആലപിച്ചു. പ്രകാശ് ഉള്ള്യേരി കീബോര്‍ഡിലും എന്‍.സമ്പത്ത് വയലിനിലും ഹംസ വളാഞ്ചേരി ഹാര്‍മ്മോണിയത്തിലും തൃശൂര്‍ കൃഷ്ണകുമാര്‍ ഇടയ്ക്കയിലും ഷോബി കഹോനിലും അകമ്പടി സേവിച്ചു.
English Summary: Performing Arts Museum will be prepared for future generations to learn: Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.