24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 30, 2024

പെരിങ്ങൽക്കുത്ത് ഡാം തുറന്നു; അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞുകവിഞ്ഞു

Janayugom Webdesk
July 5, 2022 11:45 am

കനത്ത മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാള്‍വുകള്‍ തുറന്നു. ഇന്നലെ പകല്‍ രണ്ടോടെയാണ് ആദ്യ വാല്‍വ് തുറന്നത്. നാലോടെ രണ്ടാമത്തെ വാല്‍വും തുറക്കുകയായിരുന്നു. 400 ക്യുമെക്‌സ് ജലമാണ്‌ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്‌. 420.80 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. നിലവിൽ ഡാമിന്റെ ഏഴ്‌ സ്പിൽവേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ ജില്ലയില്‍ തിങ്കളാഴ്‌ച യെല്ലോ അലർട്ടും ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺകൂടിയായ കലക്ടർ ഹരിത വി കുമാർ രണ്ടുഘട്ടമായി സ്ലൂയിസ് വാൾവുകൾ തുറക്കാൻ ഉത്തരവിട്ടത്‌. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാൻ സാധ്യതയുണ്ട്‌.

പൊതുജനങ്ങളും കുട്ടികളും പുഴയിൽ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങൾ കഴുകുന്നതും ഒഴിവാക്കണമെന്ന്‌ കലക്ടർ അറിയിച്ചു. പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്. ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. നിലവിൽ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തിൽ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ജില്ലയിൽ ജൂണിൽ 40 ശതമാനമാണ്‌ മഴ കുറവ് ലഭിച്ചത്. 709.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 425.8 മില്ലിമീറ്ററാണ്‌ ഇവിടെ ലഭിച്ചത്. എന്നാൽ, മൂന്നുദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച്‌ കാലവർഷം 539.8 മില്ലിമീറ്റർ മഴ ലഭിച്ചു. ശരാശരി 806 – മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടത്‌. നിലവിൽ 33 ശതമാനം മഴക്കുറവുണ്ട്‌. സംസ്ഥാനത്ത്‌ 43 ശതമാനമാണ്‌ മഴക്കുറവ്‌.

Eng­lish Summary:Peringalkuth Dam opened
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.