കാസർകോടെ കൊര ഗച്ചൻ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച പെരിയോൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇരിങ്ങാലക്കുടയിൽ നടന്നു. നടൻ സിജു വിൽസനും, ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചേർന്നാണ് പ്രകാശന കർമ്മം നിര്‍വഹിച്ചത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം ഗോപി കുറ്റിക്കോൽ, രചന, സംവിധാനം നിര്‍വഹിക്കുന്നു.
സേതുമാധവൻ പാലാഴിയുടെ വരികൾക്ക് സംഗീതം നൽകിയത് പ്രശാന്ത് കൃഷ്ണനാണ്. മീര വാസുദേവ്, കൈലാഷ്, മണികണ്ഠൻ ആചാരി, സന്തോഷ് കീഴാറ്റൂർ, മനോജ് ഗോവിന്ദൻ, വിപഞ്ചിക, സ്വപ്ന പിള്ള, ഷിബു നായർ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം-സജി നായർ, എഡിറ്റിംഗ്-ബാബുരാജ്, കലാസംവിധാനം-സുരേഷ് പണിക്കർ, പിആർഒ-അയ്മനം സാജൻ. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.