22 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

150ൽ നിന്ന് 200 സ്ക്രീനിലേക്ക് “പെറ്റ് ഡിറ്റക്റ്റീവ്”; രണ്ടാം വാരത്തിലും ജൈത്രയാത്ര തുടർന്ന് ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം..

Janayugom Webdesk
October 23, 2025 9:11 pm

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം “പെറ്റ് ഡിറ്റക്ടീവ്” രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുന്നു. 150 സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലെത്തുമ്പോൾ 200 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് — ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ — കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആണ് കുതിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ 5 ദിവസം കൊണ്ട് 9.1 കോടി രൂപയാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് “പെറ്റ് ഡിറ്റക്റ്റീവ്” കഥ പറയുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും പൊട്ടിച്ചിരിക്കാനുള്ള ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.

കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. “പടക്കളം” എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രം കേരളത്തിൽ തരംഗമാവുകയാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ — ദീനോ ശങ്കർ, ഓഡിയോഗ്രാഫി — വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ — ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ — ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ — പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് — വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ — ജിജോ കെ ജോയ്, സംഘട്ടനം — മഹേഷ് മാത്യു, വരികൾ — അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് — 3 ഡോർസ് , കളറിസ്റ്റ് — ശ്രീക് വാര്യർ, ഡിഐ — കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ — ബിബിൻ സേവ്യർ, സ്റ്റിൽസ് — റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് — രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ — എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ — ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് — വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.