അറസ്റ്റിലായ പോപുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 30ന് രാവിലെ 11ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികൾ പ്രമുഖനേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചത്.
കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻഐഎയും ഇഡിയും റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.
English Summary: pfi leaders were remanded in nia custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.