24 December 2024, Tuesday
KSFE Galaxy Chits Banner 2

ഫിലിപ്പൈൻസിലെ ദുരന്തക്കാറ്റ്: മരണം 200 കടന്നു

Janayugom Webdesk
മനില
December 20, 2021 3:02 pm

ഫിലിപ്പൈൻസിൽ നാശം വിതയ്ക്കുന്ന റായ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 200 കടന്നു. 208 പേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നിലവിൽ മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് റായി വീശുന്നത്. 239 പേര്‍ക്ക് പരിക്കേറ്റു. 52 പേരെ കാണാതായിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷണമോ വെള്ളമോ പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബൊഹോൽ ദ്വീപിൽ മാത്രം 49 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. 10 പേരെ കാണാതായി. ശക്തമായ കാറ്റിൽ കടപുഴകിയ മരങ്ങൾ പതിച്ചാണ് കൂടുതൽ പേരും മരിച്ചത്. കാണാതായവർക്കായി പൊലീസും സൈന്യവും കോസ്റ്റ്ഗാർഡും അടക്കം തെരച്ചിൽ ശക്തമാക്കി. വ്യാഴാഴ്ചയായിരുന്നു ചുഴലിക്കാറ്റ് ഫിലിപ്പൈൻസിന്റെ തെക്ക്-കിഴക്കൻ ദ്വീപുകളിൽ ആഞ്ഞടിച്ചത്.

പ്രകൃതിക്ഷോഭങ്ങൾ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും രാജ്യത്ത് വർഷം തോറും ഉണ്ടാവാറുണ്ട്.

Eng­lish Sum­ma­ry: Philip­pines Rai Typhoon: death toll ris­es to 200

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.