18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
October 6, 2024
September 18, 2024
September 17, 2024
July 31, 2024
June 26, 2024
May 5, 2024
May 3, 2024
March 27, 2024

പിഐബി പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

Janayugom Webdesk
ആലുവ 
July 31, 2024 7:34 pm

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ആലുവ പ്രസ് ക്ലബ്, കേരള ജേർണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റി, സിബിസി എറണാകുളം ഓഫീസ് എന്നിവയുമായി ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. പിഐബി, കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ശില്പശാല ഉദ്ഘാടനം ചെയ്തു. വികസനോന്മുഖ പത്രപ്രവർത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിക്കണം എന്ന് വി പളനിച്ചാമി പറഞ്ഞു . 

സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം അതിലൂടെ കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കൂടാതെ, വിവരസാങ്കേതികവിദ്യക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ഉള്ള സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ‘ഫേക്ക് , ഡീപ് ഫേക്ക് ’ തുടങ്ങിയവ മനസിലാക്കാനും അതിനെ തുറന്നു കാട്ടാനുമുള്ള നൈപുണ്യം ആർജിക്കണമെന്നും പളനിച്ചാമി ആഹ്വാനം ചെയ്തു .

‘പുതിയ ക്രിമിനൽ നിയമങ്ങൾ, ഒരു ആമുഖം’ എന്ന വിഷയത്തിൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകരായ അഡ്വ റീന എബ്രഹാം, അഡ്വ മൻസൂർ ബി എച്ച് എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് ‘വികസന പദ്ധതികളുടെ ആശയവിനിമയം & ഫലപ്രദമായ മാധ്യമപ്രവർത്തനത്തിന് ചില നുറുങ്ങുകൾ’ എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകനായ ഇഗ്നേഷ്യസ് ഗോൺസാൽവസ് സംസാരിച്ചു. പിഐബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു.

ആകാശവാണി കൊച്ചി എഫ്എം പ്രോഗ്രാം വിഭാഗം മേധാവി ടി പി രാജേഷ്, എറണാകുളം സി ബി സിയിലെ ഉദ്യോഗസ്ഥരായ കെ എസ് ജയറാം, ഹൻസ ഹനീഫ്, ദൂരദർശൻ ന്യൂസ് സ്ട്രിങ്ങർ മാർട്ടിൻ ജോസഫ് എന്നിവർ കേരളത്തിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു .
ആലുവ പ്രസ് ക്ലബ് പ്രസിഡന്റ് ജോസി പി ആൻഡ്രൂസ് , പ്രസ് ക്ലബ് സെക്രട്ടറി എം ജി സുബിൻ, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ബോബൻ ബി കിഴക്കേത്തറ, കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഷാമില കെ വൈ എന്നിവരും സംസാരിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

Eng­lish Sum­ma­ry: PIB orga­nized local media workshop
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.