18 January 2026, Sunday

Related news

January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026
January 1, 2026

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

Janayugom Webdesk
തിരുവനന്തപുരം
June 20, 2023 9:27 am

വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി.

യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു.

Eng­lish Sum­ma­ry: pinarayi vijayan return after for­eign visit
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.