22 December 2024, Sunday
KSFE Galaxy Chits Banner 2

പൈപ്പ്ലൈൻ ജോലികൾ പൂ‍ർത്തിയായി: ശുദ്ധജല പമ്പിങ് തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 10:32 pm

തിരുവനന്തപുരം- കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി ന​ഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം നിർത്തിവച്ചു നടത്തിവന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കി അരുവിക്കരയിൽനിന്ന് ശുദ്ധജല പമ്പിങ് തുടങ്ങി. 

ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രണ്ടു മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലും നാളെ രാവിലെയോടെയും ജലവിതരണം പൂ‍‍ർവസ്ഥിതിയിലാകുമെന്ന് വാട്ട‍ർ അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.