29 September 2024, Sunday
KSFE Galaxy Chits Banner 2

പിറ്റ്ബുൾ കടിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്; ഉടമയ്‌ക്കെതിരെ കേസെടുത്തു

Janayugom Webdesk
ലഖ്നൗ
April 8, 2023 6:00 pm

പിറ്റ് ബുള്‍ നായയുടെ കടിയേറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സഹോദരങ്ങളായ ആണ്‍കുട്ടികള്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ മക്കളാണ് ഇരുവരം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമയ്‌ക്കെതിരെ കുട്ടികളുടെ കുടംബം കസ്‌ന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിറ്റ്ബുൾ നായ ആക്രമണത്തില്‍ നിന്ന് അനുജനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സഹോദരനും നായയുടെ കടിയേറ്റത്.

നിരവധി പേര്‍ക്കാണ് അടുത്തിടെ നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഏപ്രിൽ 1 ന് ഹരിയാനയിലെ അംബാല കന്റോൺമെന്റിൽ 4 വയസുകാരിക്ക് നായയുടെ കടിയേറ്റ് പരിക്കേറ്റു. നായയുടെ ആക്രമണത്തില്‍ പെൺകുട്ടിയുടെ ശരീരത്തിൽ 15 മുറിവുകൾ ഉണ്ടായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പിറ്റ്ബുൾ ഉടമയ്‌ക്കെതിരെ കേസ് നല്‍കിയിരുന്നു. ത്തർപ്രദേശിലെയും ഡൽഹിയിലും അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്ന ഉടമകൾ രജിസ്ട്രേഷൻ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നിബന്ധന പ്രാദേശിക ഭരണകൂടങ്ങൾ നല്‍കിയിട്ടുണ്ട്.

Eng­lish Summary;Pitbull attack; Two boys were injured and a case was filed against the owner

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.