സംസ്ഥാനത്തെ മികച്ച ഔഷധസസ്യ കർഷകന് നാഗാർജുന ഏർപ്പെടുത്തിയ പി കെ നാരായണൻ സ്മാരക അവാർഡ് കോട്ടയം മാംഗോ മെഡോസ് ഉടമ എൻ കെ കുര്യന് സമ്മാനിച്ചു. മറയൂർ പഞ്ചായത്തിനെ സമ്പൂർണ ഔഷധസസ്യ ഗ്രാമമായി പ്രഖ്യാപിച്ചു. ചേർത്തല പ്രസ് ക്ലബിൽ മന്ത്രി പി പ്രസാദ് അവാർഡ് ദാനവും പ്രഖ്യാപനവും നടത്തി. ഔഷധസസ്യ കൃഷി വ്യാപിപ്പിക്കാനും വിപണി ഉറപ്പാക്കാനും സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മരുന്നുകൾ പാർശ്വഫലം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രകൃതിദത്ത ഔഷധങ്ങൾക്ക് പ്രസക്തിയേറെയാണ്. കാർഷികമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വിപണിയുടേതാണ്. അത് പരിഹരിക്കാൻ സ്വകാര്യമേഖലയുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ് ഔഷധസസ്യഗ്രാമ സാക്ഷ്യപത്രവും പുരസ്കാരവും ഏറ്റുവാങ്ങി. നാഗാർജുന ഡയറക്ടർ ഡോ. സി എസ് കൃഷ്ണകുമാർ അധ്യക്ഷനായി. കേരള സംസ്ഥാന ഔഷധസസ്യ ബോർഡ് പ്രതിനിധി ഡോ. ഒ എൽ പയസ് സംസാരിച്ചു. നാഗാർജുന കാർഷിക വിഭാഗം മേധാവി ബേബി ജോസഫ് സ്വാഗതവും റീജിയണൽ സെയിൽസ് മാനേജർ കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.