12 December 2025, Friday

Related news

December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
November 29, 2025
November 28, 2025
November 26, 2025
November 24, 2025
November 23, 2025

അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു; എഞ്ചിൻ തകരാറെന്നാണ് സൂചന

Janayugom Webdesk
കൊളറാഡോ
March 14, 2025 12:12 pm

അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു. ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. എഞ്ചിൻ തകരാറാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആർക്കും പരിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊളറാഡോ സ്പ്രിംഗ്സിൽ നിന്ന് പറന്നുയർന്ന വിമാനം ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.