21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

ഒഡീഷയിൽ വിമാനാപകടം; ആറ് പേർക്ക് പരിക്ക്

Janayugom Webdesk
ഭുവനേശ്വര്‍
January 10, 2026 4:24 pm

ഒഡീഷയിൽ വിമാനം തകർന്നു വീണ് ആറ് പേർക്ക് പരിക്ക്. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നത്. പരിക്കേറ്റവരിൽ രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരുമാണ് ഉൾപ്പെടുന്നത്. ക്യാപ്റ്റൻ നവീൻ കടംഗ, ക്യാപ്റ്റൻ തരുൺ ശ്രീവാസ്തവ എന്നിവരാണ് വിമാനം നിയന്ത്രിച്ചത്. ഭുവനേശ്വറിൽ നിന്ന് പറന്നുയർന്ന് ഏകദേശം 10 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.15‑ന് റൂർക്കലയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജൽഡയ്ക്ക് സമീപം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.