
മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. സുക്താര എയർസ്ട്രിപ്പിൽ നിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി അമാഗോണിലെ കൃഷിയിടത്തിൽ തകർന്നുവീണത്.
റെഡ്വാർഡ് ഏവിയേഷൻ കമ്പനിയുടെ വിമാനമാണ് സിയോനി ജില്ലയിൽ തകർന്നുവീണത്.പൈലറ്റ് അജിത് ചാവ്ഡയ്ക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരെ ബാരാപത്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘വിമാനം പെട്ടെന്ന് താഴേക്ക് കൂപ്പുകുത്തി. ചിറകുകൾ പെട്ടെന്ന് വെെദ്യുത ലെെനിൽ മുട്ടുകയായിരുന്നു. വിമാനം തീപിടിക്കുമെന്ന ചിന്തയോടെ ഞങ്ങൾ പാടത്തേക്ക് ഓടിയെത്തി‘ദൃക്സാക്ഷി പറഞ്ഞു. പ്രദേശവാസികൾ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യല്‍ മീഡിയയിൽ അപ്ലോഡ് ചെയ്തു. അതേസമയം അപകടം വൻ തോതിൽ പ്രചരിക്കുന്നതിനും ഇത് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.