3 March 2026, Tuesday

Related news

March 3, 2026
January 15, 2026
November 5, 2025
November 5, 2025
September 14, 2025
July 29, 2025
May 27, 2025
May 18, 2025

ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ വിമാനം തകർന്നു വീണു; യാത്രക്കാർ സുരക്ഷിതർ

Janayugom Webdesk
ന്യൂയോർക്ക്
March 3, 2026 9:17 am

ന്യൂയോർക്കിലെ ന്യൂബർഗ്-ബീക്കൺ പാലത്തിന് സമീപം ഹഡ്‌സൺ നദിയിൽ ചെറിയ വിമാനം തകർന്നു വീണു. അമേരിക്കൻ എയർമാൻ ഇൻകോർപ്പറേറ്റഡ് എന്ന ഫ്ലൈറ്റ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ‘സെസ്ന 172’ എന്ന സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലോംഗ് ഐലൻഡ് മക്ആർതർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ന്യൂയോർക്ക് നഗരത്തിന് 60 മൈൽ വടക്ക് വെച്ചാണ് നദിയിൽ പതിച്ചത്.

വിമാനത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നും ഇവർ സുരക്ഷിതമായി കരക്കെത്തിയതായും ഓറഞ്ച് കൗണ്ടി ഫയർ സർവീസ് അറിയിച്ചു. വിമാനം പൂർണ്ണമായും ഇന്ധനം നിറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് സ്റ്റുവർട്ട് ടവർ റിപ്പോർട്ട് ചെയ്തു. അപകടകാരണം വ്യക്തമല്ലെങ്കിലും തിരച്ചിലിനായി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. 

ഫ്ലൈറ്റ് റഡാർ വിവരങ്ങൾ പ്രകാരം വിമാനത്തിന്റെ അവസാന സ്ഥാനം ന്യൂബർഗ് നഗരത്തിനും ബീക്കണിനും ഇടയിലുള്ള നദിയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വിമാന മോഡലുകളിൽ ഒന്നാണ് സെസ്ന 172. 1955ൽ ആദ്യമായി പറന്ന ഈ വിമാനം പ്രധാനമായും പൈലറ്റ് പരിശീലനത്തിനായാണ് ഉപയോഗിക്കുന്നത്. 44,000ത്തിലധികം യൂണിറ്റുകൾ നിർമ്മിക്കപ്പെട്ട ഈ വിമാനം ഇന്നും ഉൽപ്പാദനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.