19 January 2026, Monday

പെറുവില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന്‍ മരിച്ചു

Janayugom Webdesk
ലിമ
November 5, 2024 12:12 pm

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജോസ് ഹ്യൂഗോ ഡില ക്രുസ് മെസ(39) എന്ന കളിക്കാരനാണ് മരിച്ചത്. ഗോള്‍ക്കീപ്പറായ യുവാന്‍ ചോക്ക ലാക്ട, ക്രിസ്ത്യന്‍ സീസര്‍ പിറ്റിയു കഹുവാന തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിന്നലേറ്റ ജോസ് ഹ്യൂഗോ ഡില ക്രുസ് മെസ തല്‍ക്ഷണം മരിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. 

പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ചില്‍ക പ്രദേശത്ത് യുവന്റഡ് ബെല്ലവിസ്റ്റ, ഫാമിലിയ ചോക്ക, എന്നീ ടീമുകള്‍ തമ്മിലുള്ള മല്‍സരത്തിനിടെയാണ് സംഭവം. ദുരന്തത്തെ തുടര്‍ന്ന് കളി ഉപേക്ഷിച്ചപ്പോള്‍ 22 മിനിറ്റിനുള്ളില്‍ ബെല്ലവിസ്റ്റ 2–0ന് മുന്നിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.