ആറ് മുതല്‍ പ്ലസ‌്ടു വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എല്ലാ സർക്കാർ‑എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളിലും പ്രത്യേക ശൗചാലയ സൗകര്യം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യ പ്രവർത്തകയായ ജയ ഠാക്കൂറാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും രാജ്യമെമ്പാടും നടപ്പാക്കാന്‍ കഴിയുന്ന ഏകീകൃത മാതൃകയും തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
സാനിറ്ററി പാഡുകളുടെ സൗജന്യ വിതരണം ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനുള്ള ഏകീകൃത മാതൃക നടപ്പാക്കണമെന്നും ഏപ്രില്‍ പത്തിന് വിഷയം പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനത്തിനും ദേശീയ നയം രൂപീകരിക്കുന്നതിനുള്ള വിവരശേഖരണത്തിനും നോഡൽ ഓഫിസറായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയെ നിയമിക്കുകയും ചെയ്തിരുന്നു.
English Summary: Plea on free sanitary pads for students to be heard by Supreme court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.