16 December 2025, Tuesday

Related news

November 4, 2025
October 19, 2025
September 9, 2025
August 27, 2025
July 29, 2025
June 19, 2025
May 30, 2025
May 29, 2025
April 24, 2025
April 17, 2025

പിഎൽഐ ഫലം കണ്ടില്ല; പുതിയ പദ്ധതികള്‍ വേണ്ടെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ
കൊച്ചി
October 12, 2023 9:42 pm

കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികള്‍ നിലയ്ക്കുന്നു. നിലവിലുള്ള സംരംഭങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് വരെ പിഎല്‍ഐ പദ്ധതികള്‍ അധിക മേഖലകൾക്കായി അവതരിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏറെ ആഘോഷത്തോടെ നടപ്പാക്കിയ പദ്ധതികളൊന്നും വിചാരിച്ച വിധത്തിൽ മുന്നോട്ടുപോയിരുന്നില്ല. 1.97 ലക്ഷം കോടി വകയിരുത്തി മൂന്ന് വർഷം മുമ്പ് ആരംഭിച്ച പദ്ധതി ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാനും നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.

സോളാർ പിവി മൊഡ്യൂളുകൾ, സ്റ്റീൽ, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകൾ പുരോഗതിയോടെ പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിച്ചില്ല എന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വളർച്ചയാണ് ഉണ്ടായത്. ഈ മേഖലയിലൊന്നും ക്രിയാത്മക ഇടപെടൽ നടത്തുന്നതിന് സർക്കാരിന് കഴിഞ്ഞതുമില്ല. നിരവധി സർക്കാർ വകുപ്പുകൾ പുതിയ പിഎൽഐ പദ്ധതികൾ നിർദ്ദേശിച്ചെങ്കിലും അവയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകിയില്ല.

ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കളിപ്പാട്ടങ്ങൾക്കും സൈക്കിൾ ഘടകങ്ങൾക്കുമായി 7,000 കോടിയിലധികം രൂപയുടെ രണ്ട് പദ്ധതികൾക്ക് അന്തിമരൂപം നൽകിയിരുന്നു. മാസങ്ങൾക്കുമുമ്പ് മന്ത്രിസഭ ഇത് സംബന്ധിച്ചു നോട്ട് പുറത്തിറക്കിയെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. അതുപോലെ, ഷിപ്പിങ് കണ്ടെയ്നറുകൾ, കെമിക്കൽസ്, പെട്രോകെമിക്കൽസ്, ലെതർ, മറ്റ് ചില ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പുതിയ പദ്ധതികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിൽ അരഡസൻ പുതിയ പിഎൽഐ പദ്ധതികളെങ്കിലും ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതിയൊന്നും പരാമർശിച്ചില്ല.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നുൾപ്പെടെ, പദ്ധതിയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്നും അധികൃതര്‍ പറയുന്നു.

അധികചെലവെന്ന് ട്രായ്

ന്യൂഡല്‍ഹി: പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറ്റീവ് (പിഎല്‍ഐ) പദ്ധതി ആരംഭിച്ച ശേഷവും രാജ്യത്തെ ടെലികോം ഹാര്‍ഡ്‌വെയര്‍ ഉല്പാദനം ചൈനയെക്കാള്‍ 12 മുതല്‍ 13 ശതമാനം വരെ ചെലവേറുന്നതായി ടെലികോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) പഠനം.
ഇന്ത്യൻ നെറ്റ്വര്‍ക്കിങ് ആന്റ് ടെലികോം എക്വിപ്മെന്റ് മാനുഫാക്ചറിങ് (എൻഎറ്റിഇഎം) കമ്പനികള്‍ക്ക് ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ 13.32 ശതമാനവും വിയറ്റ്നാമിനെ അപേക്ഷിച്ച് 3.22 ശതമാനവും അധിക ചെലവ് വേണ്ടിവരുന്നു. പിഎല്‍ഐ ഗുണഫലം ഉള്‍പ്പെടുത്താതെ കണക്കാക്കിയാല്‍ ചെലവ് വീണ്ടും നാല് ശതമാനം ഉയരുമെന്നും ട്രായ് അഭിപ്രായപ്പെടുന്നു.

Eng­lish Summary:PLI did not yield results; Cen­tral gov­ern­ment says no new projects

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.