22 January 2026, Thursday

Related news

January 19, 2026
January 14, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025

തലശ്ശേരിയില്‍ പ്ലണ്‍ വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സഹപാഠികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
കണ്ണൂര്‍
March 3, 2023 6:37 pm

തലശ്ശേരിയില്‍ പ്ലണ്‍ വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി ചേര്‍ന്ന് മര്‍ദ്ദിച്ചു. ഷാമില്‍ ലത്തീഫാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇതില്‍ ഒന്‍പത് പേര്‍ 18 വയസ് തികയാത്തവരാണ്. സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി നടക്കുന്നത് താനാണ് അധ്യാപികയോട് പറഞ്ഞു എന്ന സംശയത്തിലാണ് മര്‍ദ്ദനമെന്ന് ഷാമില്‍ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ ഷാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൈക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷാമിലില്‍. പിന്നാലെ ഷാമിലിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Eng­lish Summary;Plus One stu­dent bru­tal­ly beat­en up in Tha­lassery; Police reg­is­tered a case against classmates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.