29 December 2025, Monday

Related news

December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് വ്യാഴാഴ്ച; തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
June 29, 2025 8:01 pm

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച ആദ്യ ദിനമായ ശനിയാഴ്ച ലഭിച്ചത് 45,592 അപേക്ഷകളാണ്. മുഖ്യ അലോട്മെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ പുതുക്കിയവരും പുതിയ അപേക്ഷകളും ചേര്‍ത്താണിത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വ്യാഴാഴ്ച രാത്രി ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളില്‍ ചേരാന്‍ കഴിയും.

എല്ലാ ജില്ലകളിലുമായി 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റില്‍ സപ്ലിമെന്ററി അലോട്മെന്റിനായുള്ളത്. ഇതില്‍ 5,251 പേര്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഫലത്തില്‍ നാല്‍പ്പതിനായിരത്തോളം കുട്ടികള്‍ മാത്രമാണ് ശനിയാഴ്ച രാത്രിവരെ അപേക്ഷിച്ചത്. തിങ്കളാഴ്ചവരെ അപേക്ഷ സ്വീകരിക്കും. അതേസമയം സീറ്റിന്റെ എണ്ണത്തിനൊപ്പം അപേക്ഷ ലഭിക്കാനിടയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിച്ചവരില്‍ 42,883 പേരും സ്റ്റേറ്റ് സിലബസില്‍ നിന്നുള്ളവരാണ്. സിബിഎസ്ഇയില്‍ നിന്നുള്ളവരുടെ 1,428 അപേക്ഷകളും ഐസിഎസ്ഇ സിലബസില്‍ നിന്നുള്ള 120 അപേക്ഷകളും ലഭിച്ചു. 1,161 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പത്താംക്ലാസ് യോഗ്യതനേടിയവരാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം അപേക്ഷകളുള്ളത്. 11,233 എണ്ണം. 8,703 സീറ്റാണ് മലപ്പുറത്ത് മെറിറ്റില്‍ അവശേഷിക്കുന്നത്. മറ്റു ജില്ലകളില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണവും ബ്രാക്കറ്റില്‍ ഒഴിവുള്ള സീറ്റും. തിരുവനന്തപുരം 1,553 (4,321), കൊല്ലം 1,404 (4,485), പത്തനംതിട്ട 250 (3,234), ആലപ്പുഴ 1,234 (4,000), കോട്ടയം 1,205 (3,354), ഇടുക്കി 940 (2,062), എറണാകുളം 3,056 (5,137), തൃശ്ശൂര്‍ 3,989 (4,896), പാലക്കാട് 7,197 (3,850), കോഴിക്കോട് 6,400 (5,352), വയനാട് 937 (1,550), കണ്ണൂര്‍ 4,337 (4,486), കാസര്‍കോട് 1,887 (2,490).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.